റഫേൽ നദാൽ യുഎസ് ഓപ്പൺ സെമിയിൽ നിന്ന് പിൻവാങ്ങി; പിന്മാറ്റം പരിക്കിനെത്തുടര്‍ന്ന്

Jaihind Webdesk
Saturday, September 8, 2018

പരിക്കിനെ തുടർന്ന് റഫേൽ നദാൽ യുഎസ് ഓപ്പൺ സെമിയിൽ നിന്ന് പിൻവാങ്ങി. ഇതോടെ ഡെൽപോർട്ടോ ഫൈനലിൽ എത്തി. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് നദാൽ പിൻവാങ്ങിയത്.

ആദ്യ സെറ്റ് യുവാൻ ഡെൽ പോർട്ടോ 7-6(3) നേടി. രണ്ടാം സെറ്റിനിടെയാണ് പരിക്ക് ഗുരുതരമായതിനെതുടർന്ന് പിൻമാറാൻ നദാൽ തീരുമാനിച്ചത്.

7-6, 6-2 എന്ന സ്‌കോറോടെ 9 വർഷത്തിന് ശേഷമുള്ള തന്‍റെ രണ്ടാം ഫൈനലിൽ കടന്നെങ്കിലും ഡെൽപോർട്ടോ സന്തുഷ്ടനല്ല. ക്വാർട്ടർ ഫൈനലിൽ 5 മണിക്കൂറോളം നീണ്ട മത്സരത്തിനൊടുവിൽ വിജയിച്ച് സെമിയിൽ എത്തിയ നദാലിന് മേൽ ഇങ്ങനൊരു വിജയം അല്ല വെണ്ടതെന്ന് ഡെൽപോർട്ടോ പറഞ്ഞു. നദാൽ മികച്ച ഒരു പോരാളിയാണെന്നും അതാണ് അദ്ദേഹവുമായി മത്സരിക്കുന്നതിലെ ആവേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.[yop_poll id=2]