യു.എസ് ഓപ്പൺ ടെന്നീസ് : അഞ്ചുമണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവില്‍ നദാല്‍ സെമിയില്‍

Jaihind Webdesk
Wednesday, September 5, 2018

യു.എസ് ഓപ്പൺ ടെന്നീസിൽ ലോകഒന്നാം നമ്പർ താരം സ്‌പെയിനിന്‍റെ റാഫേൽ നദാൽ സെമിഫൈനലിൽ. അഞ്ചുമണിക്കൂർ നീണ്ട പോരാട്ടത്തിൽ ഡൊമിനിക്ക് തീമിനെയാണ് നദാൽ പരാജയപ്പെടുത്തിയത്.
സ്‌കോർ : 0-6, 6-4, 7-5, 6-7, 7-6

വനിതാവിഭാഗം ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻ സ്ലോവാനി സ്റ്റിഫൻസ് സെമി കാണാതെ പുറത്തായി. ലാത്വീൻ താരം സെവസ്താവയാണ് ക്വാർട്ടറിൽ സ്റ്റീഫൻസിനെ പരാജയപ്പെടുത്തിയത്.
സ്‌കോർ : 6-2 , 6-3.

അതേ സമയം സെറിന വില്ല്യംസ് സെമിയിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്ക് ചെക്ക് താരം കരോലിന പ്ലിസ്‌കോവയെ തോൽപ്പിച്ചാണ് സെറീന സെമിയിൽ പ്രവേശിച്ചത്.