ഗുരുവായൂരില്‍ കൊവിഡ് സ്ഥിരീകരിച്ചവരെ പാര്‍പ്പിച്ചിരുന്ന ക്വാറന്റീന് കേന്ദ്രം സന്ദര്‍ശിച്ച മന്ത്രി എ.സി മൊയ്തീന് ക്വാറന്റീനില്‍ പോകണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. തൃശൂര്‍ ഡി.എം.ഒയ്ക്കാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്.
വിദേശത്ത് നിന്നെത്തിയവരെ പാര്‍പ്പിച്ചിരുന്ന ഹോട്ടലില്‍ മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. ഈ ക്യാംപിലെ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. സന്ദര്‍ശനവേളയില്‍ പ്രവാസികളുമായി സാമൂഹിക അകലം പാലിക്കാതെ മന്ത്രി സംസാരിക്കുന്നതിന്റെ വീഡിയോയും പരാതിയ്ക്കൊപ്പം നല്‍കിയിട്ടുണ്ട്.