തീർത്ഥാടന പാതകളിൽ ശുചിത്വ സന്ദേശവും ശുചീകരണത്തിന് മാതൃകയുമായി ‘പുണ്യം പൂങ്കാവനം’

തീർത്ഥാടന പാതകളിൽ ശുചിത്വ സന്ദേശവും ശുചീകരണത്തിന് മാതൃകയുമായി പുണ്യം പൂങ്കാവനം പദ്ധതി. ശബരിമലയിലും തീർത്ഥാടന പാതകളിലും പുണ്യം പൂങ്കാവനം വരുത്തിയിരിക്കുന്നത് ശുചിത്വത്തിന്റെ വലിയ മാറ്റങ്ങളാണ്. ശുചിത്വം ഒരു സംസ്‌കാരമായി മാറ്റുകയാണ് പദ്ധതി യിലൂടെ ലക്ഷ്യമാക്കുന്നത്.

2011 നവംബർ 23നാണ് പുണ്യം പൂങ്കാവനം പ്രവർത്തനം ആരംഭിച്ചത്. എട്ടാം വർഷം എത്തുമ്പോൾ നോഡൽ ഓഫീസറായ ഐ ജി പി വിജയനും ആത്മാർത്ഥതയോടെ ശുചിത്വ സന്ദേശമേകി പ്രവർത്തിച്ചവർക്കും അഭിമാനിക്കാം. തീർത്ഥാടന പാതകളിലും സന്നിധാനത്തും ശുചിത്വത്തിൽ വന്ന മാറ്റത്തിന് പ്രധാന പങ്ക് വഹിച്ചത് പുണ്യം പൂങ്കാവനം പദ്ധതിയാണ്. മണ്ണും വായുവും ജലവും സുരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യം മറ്റുള്ളവരിൽ എത്തിച്ചുകൊണ്ടാണ് പ്രവർത്തനം. സന്നിധാനത്ത് രാവിലെയും വൈകിട്ടും ഒരു മണിക്കുർ പോലീസും ഫയർഫോഴ്‌സ് കേന്ദ്രസേന അയ്യപ്പസേവാസംഘം തുടങ്ങിയവർ ചേർന്ന് ശുചീകരണം നടത്തും . എരുമേലി, പമ്പ , നിലക്കൽ , പാല , കാള കെട്ടി എന്നിവിടങ്ങളിലും സമാനമായ പ്രവർത്തനം നടക്കുന്നുണ്ട്. കർണ്ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലും ഗുരുസ്വാമിമാരുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടക്കുന്നുണ്ട്. ശുചീകരണവും ശുചിത്വവും ഒരു സംസ്‌കാരമായി മാറ്റുകയാണ് പദ്ധതി ലക്ഷ്യമാക്കുന്നത്.

https://www.youtube.com/watch?v=IEj15A_XYpU

Punyam Poonkavanam
Comments (0)
Add Comment