ഫ്രാൻസിൽ ഇന്ധനനികുതി വർധനയ്‌ക്കെരായി നടക്കുന്ന പ്രതിഷേധം രൂക്ഷം

Jaihind Webdesk
Monday, December 3, 2018

Emmanuel-Macron

ഫ്രാൻസിൽ ഇന്ധനനികുതി വർധനയ്‌ക്കെരായി നടക്കുന്ന പ്രതിഷേധം രൂക്ഷം. അക്രമാസക്തമായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും. അതേസമയം ആഗോളതാപനം തടയാനുള്ള മാർഗങ്ങളാണ് തന്റെ ഇന്ധന നയങ്ങൾക്ക് പിന്നിലെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചു.

ഇന്ധന നികുതിയും ജീവിതച്ചെലവും വൻതോതിൽ വർധിച്ചതോടെയാണ് ജനം തെരുവിൽ ഇറങ്ങിയത്. ഇക്കഴിഞ്ഞ 17ന് ആരംഭിച്ച സമരം നേരിടാൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നു ഫ്രഞ്ച് സർക്കാർ വക്താവ് ബർനാർഡ് ഗ്രിവാക്‌സ് പറഞ്ഞു. ശനിയാഴ്ച്ച നടന്ന പ്രതിഷേധം വ്യപക അക്രമങ്ങളാണ് അരങ്ങേറിയത്. സമരക്കാർ കെട്ടിടങ്ങൾൾക്കും വാഹനങ്ങൾക്കും തീവെച്ചു. പലയിടത്തും സുരക്ഷാസേനയും പ്രതിഷേധക്കാരും ഏറ്റുമുട്ടി. മധ്യപാരീസിൽ ഏറ്റുമുട്ടലിൽ 110 പേർക്ക്പരിക്കേറ്റു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. പ്രത്യേകസംഘടനയോ നേതൃത്വമോ ഇല്ലാത്ത സമരം സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്. ബുവേനോസ് ആരിസിലെ ജി20 ഉച്ചകോടിക്കുശേഷം മടങ്ങിയെത്തിയ ഉടൻ പ്രസിഡൻറ് മക്രോൺ നാശനഷ്ടങ്ങൾ നേരിട്ടുകണ്ടു വിലയിരുത്തി. തുടർന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും യോഗം വിളിച്ച് അനന്തര നടപടി ചർച്ച ചെയ്തു. ആഗോളതാപനം തടയാനുള്ള മാർഗങ്ങളാണ് തന്റെ ഇന്ധന നയങ്ങൾക്ക് പിന്നിലെന്നും ശക്തമായ നടപടികളുണ്ടാകുമെന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചു.