സംസ്ഥാനത്ത് ഈ മാസം 21 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 21 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. തൃശൂരിൽ ചേർന്ന സംയുക്ത ബസ്സുടമ സമര സമിതിയുടേതാണ് തീരുമാനം. ചാർജ് വർധനവിന്റെ കാര്യത്തിൽ സർക്കാർ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് സമരസമിതി ചൂണ്ടികാണിക്കുന്നു.

ഒരു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. വിദ്യാർത്ഥികളുടെ അടക്കം നിരക്ക് വർധിപ്പിക്കണം. വിദ്യാർത്ഥികൾക്ക് സൗജന്യം നൽകണമെങ്കിൽ ടാക്സിൽ ഇളവ് നൽകണം. അല്ലെങ്കിൽ ഡീസലിന് സബ്‌സിഡി വേണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

Comments (0)
Add Comment