പ്രതീക്ഷകളുടെ പുത്തന്‍ രാഗോദയം – രാഹുല്‍ ഗാന്ധിയുടെ UAE സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടി

Monday, January 21, 2019

ദുബായ് : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനത്തോടനുബന്ധിച്ച് ജയ്ഹിന്ദ് ടി.വി നിര്‍മിച്ച പ്രത്യേക അരമണിക്കൂര്‍ പരിപാടിയായ ‘പ്രതീക്ഷകളുടെ രാഗോദയം’ ജനുവരി 23 ന് ബുധനാഴ്ച സംപ്രേഷണം ചെയ്യും. യു.എ.ഇ സമയം ബുധനാഴ്ച രാത്രി ഒമ്പതരയ്ക്കും ഇന്ത്യന്‍ സമയം രാത്രി 11 നുമാണ് ജയ്ഹിന്ദ് ടി.വിയില്‍ സംപ്രേഷണം ചെയ്യുക. രാഹുല്‍ ഗാന്ധിയുടെ രണ്ടു ദിവസത്തെ സന്ദര്‍ശത്തിന്‍റെ  പ്രതിഫലനങ്ങളും നിരീക്ഷണങ്ങളും ഉള്‍പ്പടെയുള്ള സമ്പൂര്‍ണ റിപ്പോര്‍ട്ടാണിത്.

ഒരാള്‍ തുടക്കമിട്ട് തുടര്‍ച്ചയായി പത്ത് വര്‍ഷവും, അഞ്ഞൂറ് എപ്പിസോഡുകളും പിന്നിട്ട അറബ് ലോകത്തെ ഏക ടെലിവിഷന്‍ പരിപാടിയായ ‘മിഡില്‍ ഈസ്റ്റ് ദിസ് വീക്കി’ലാണ് രാഗോദയത്തിന്‍റെ ഈ പ്രത്യേക അധ്യായം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജയ്ഹിന്ദ് ടി.വി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് എല്‍വിസ് ചുമ്മാറാണ് പരിപാടിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്. വെളളിയാഴ്ച വൈകിട്ട് യു.എ.ഇ സമയം മൂന്നിനും, ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കും പരിപാടി പുനഃസംപ്രേഷണം ചെയ്യും.