ലളിത ജീവിതം നയിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ

Jaihind Webdesk
Tuesday, December 25, 2018

ലളിത ജീവിതം നയിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ക്രിസ്മസ് ദിന സന്ദേശം നൽകി. വികസിത രാജ്യങ്ങൾ ആഢംബര ജീവിതം ഒഴിവാക്കണമെന്നും മാർപ്പാപ്പ ആഹ്വാനം ചെയ്തു.

സമൃദ്ധമായ ഭക്ഷണത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ലോക മെമ്പാടുമുള്ള പട്ടിണിപ്പാവങ്ങളെ മറക്കരുതെന്ന് ഓർമിപ്പിച്ചായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ ക്രിസ്മസ് ദിന സന്ദേശം തുടങ്ങിയത്. ലോകത്ത് പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂടി വരികയാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു. അത്യാഗ്രഹം വെടിയാനും, അമിത ഭക്ഷണം ഒഴിവാക്കാനും നിർദ്ദേശിച്ച പോപ്പ് ഓരോ ക്രിസ്തുമസും പങ്കുവയക്കലിൻറെയും സ്‌നേഹത്തിൻറെ സന്ദേശമാണ് നൽകുന്നതെന്നും മാർപാപ്പപറഞ്ഞു. അഭയാർത്ഥികളോട് അനുകമ്പയോടെ പെരുമാറാൻ ജാഗ്രത കാട്ടണമെന്നും മാർപ്പാപ്പ ആഹ്വാനം ചെയ്തു.

വത്തിക്കാനിലെ സെൻറ് പീറ്റേഴ്‌സ് ബസിലിക്കയിൽ തിരുപ്പിറവി ദിനത്തിലെ ആരാധനാ ശുശൂഷകൾക്ക് ഫ്രാൻസിസ് മാർപ്പാപ്പ മുഖ്യ കാർമികത്വം വഹിച്ചു.
ഉണ്ണിയേശു പിറന്ന ബത്‌ലഹേമിലും നിരവധി വിശ്വാസികളാണ് പാതിരാ കുർബാനക്കായി ഒത്തു കൂടിയത് .

https://www.youtube.com/watch?v=KqyujdLKGjQ