ടൈറ്റാനിയം പാലാ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കമെന്ന് ജനം തിരിച്ചറിയും ; ഇന്‍റര്‍പോള്‍ അന്വേഷിച്ചാലും കുഴപ്പമില്ല : രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, September 3, 2019

Ramesh-Chennithala

ടൈറ്റാനിയം കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള സർക്കാർ തീരുമാനം പാലാ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് ജനം തിരിച്ചറിയും.

ഹൈക്കോടതി സ്റ്റേ ചെയ്ത കേസ് വീണ്ടും അന്വേഷിക്കുന്നത് മണ്ടൻ തീരുമാനമാണ്. ഇത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തന്നെ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ അല്ല ഇന്‍റർപോൾ കേസ് അന്വേഷിച്ചാലും പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.