ബൈക്കിൽ ‘തീപ്പൊരി’ അഭ്യാസം; യുവാവിനെ കണ്ടെത്തി എംവിഡി, കേസ്

Monday, July 8, 2024

 

കൊച്ചി: കൊച്ചിയിൽ തീ തുപ്പുന്ന ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ കണ്ടെത്തി എംവിഡി കേസെടുത്തു.  തിരുവനന്തപുരം സ്വദേശിയായ കിരൺ ജ്യോതിയെന്ന യുവാവാണ് ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയത്. ചെന്നൈയിൽ പഠിക്കുന്ന ഇയാളുടെ വാഹനത്തിന്‍റെ രജിസ്ട്രേഷൻ അച്ഛന്‍റെ പേരിലാണ്. സംഭവത്തില്‍ യുവാവിന്‍റെ അച്ഛനോടും വ്യാഴാഴ്ച ആർടിഒയ്ക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. KL 01 CT 6680 രജിസ്ട്രേഷനുള്ള ബൈക്കിലായിരുന്നു യുവാവിന്‍റെ അഭ്യാസ പ്രകടനം. പിന്നാലെ വന്ന കാർ യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ അപകടം ക്ഷണിച്ചു വരുത്തുന്നതാണെന്നും യുവാവിനെ കണ്ടെത്തിയ ശേഷം വണ്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കാനും ലൈസൻസ് സസ്പെൻഡ് ചെയ്യാനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും  മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.