ശബരിമലയിൽ എത്തുന്ന വാഹനങ്ങൾക്ക് പോലീസ് പാസ് നിർബന്ധം

Jaihind Webdesk
Saturday, November 10, 2018

Parking-Sabarimala

ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് പാസ്സ് ഏര്‍പ്പെടുത്തി സംസ്ഥാന സർക്കാർ. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമുളള തീര്‍ത്ഥാടകര്‍ അവരവരുടെ പ്രദേശത്തെ പോലീസ് സ്റ്റേഷനിലാണ് പാര്‍ക്കിംഗ് പാസ്സിനായി അപേക്ഷിക്കേണ്ടത്.

മണ്ഡല തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഉറപ്പാക്കുന്നതിനായാണ് പാസ്സ് സംവിധാനം ഏര്‍പ്പെടുത്തിയത്.  തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ പാര്‍ക്കിംഗ് സൗകര്യം ഉറപ്പാക്കും.

സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമുളള തീര്‍ത്ഥാടകര്‍ അവരവരുടെ പ്രദേശത്തെ പോലീസ് സ്റ്റേഷനിലാണ് പാര്‍ക്കിംഗ് പാസ്സിനായി അപേക്ഷിക്കേണ്ടത്.  യാത്രചെയ്യുന്ന ദിവസം ഉള്‍പ്പെടെ വ്യക്തമാക്കിയുളള പാസ്സ് വാഹനത്തിന്‍റെ മുന്‍വശത്തെ ഗ്ലാസ്സില്‍ പതിക്കണം. പാസ്സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനായി കാത്തിരിക്കേണ്ടി വരുകയോ അവയെ മറ്റ് സ്ഥലങ്ങളിലേക്ക് വഴി തിരിച്ചുവിടുകയോ ചെയ്യും.

പരിമിതമായ സൗകര്യം മാത്രമുളള നിലയ്ക്കലില്‍ പാര്‍ക്കിംഗ്  ഉറപ്പാക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പാസ് നൽകുന്നതിലൂടെ കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് പുതിയ നീക്കത്തിലുടെ സർക്കാർ കണക്ക് കൂട്ടുന്നത്.