ശബരിമലയില്‍ ശരണം വിളിച്ചവര്‍ക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്

Jaihind Webdesk
Friday, November 23, 2018

ശബരിമലയില്‍ ശരണം വിളിച്ചവര്‍ക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്. ഒറ്റയ്‌ക്കോ കൂട്ടായോ ശരണം വിളിക്കുന്നതില്‍ കേസെടുക്കില്ലെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നതിന് പിന്നാലെയാണ് ഇന്നലെ രാത്രി സന്നിധാനത്ത് ശരണംവിളിച്ച 100 പേർക്കെതിരെ പുതുതായി കേസെടുത്തത്.

ശബരിമലയിലെ പോലീസ് നടപടിക്കെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. ഭക്തരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പോലീസ് നടപടിയാണ് ശബരിമലയില്‍ അരങ്ങേറുന്നത്. ശബരിമലയിലെ പോലീസ് നടപടിയെ തുടർന്ന് ഭക്തരുടെ വരവില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടിയതും വന്‍പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.