കേരള പത്രപ്രവര്‍ത്തന യൂണിയന്‍ മുന്‍പ്രസിഡന്റും ദീര്‍ഘകാലം എറണാകുളം പ്രസ്സ്‌ക്ലബ് സെക്രട്ടറിയും കൊച്ചിയുടെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന പി എന്‍ പ്രസന്നകുമാറിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് എറണാകുളം പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പി എന്‍ പ്രസന്നകുമാര്‍ ഫൗണ്ടേഷന്‍ ആരംഭിച്ചു. ഫൗണ്ടേഷന്റെ ഔപചാരിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിച്ചു.
മാധ്യമ മേഖലയിലെ കാലത്തിന്റെ മാറ്റം ചര്‍ച്ചകള്‍ ചെയ്യേണ്ടത് അനിവാര്യമാണെന്നും മാധ്യമങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ കാഴ്ചപ്പാടുകള്‍ രൂപീകരിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. തന്റെ തുടക്ക കാലത്ത് പി എന്‍ പ്രസന്നകുമാര്‍ നല്‍കിയ പിന്തുണ മറക്കാനാകാത്തതാണെന്നും നിരവധി സമ്മേളനങ്ങള്‍ക്കും പരിപാടികള്‍ക്കും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ജി ഷഹീദ് രചിച്ച പുസ്തകം പ്രസന്നകുമാറിന്റെ ഭാര്യ രജനി ടീച്ചര്‍ക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നല്‍കി പ്രകാശനം ചെയ്തു. കെ ബാബു എംഎല്‍എ, ടി ജെ വിനോദ് എം എല്‍ എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.