കൊല്ലം ബൈപാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Jaihind Webdesk
Tuesday, January 15, 2019

കൊല്ലം ബൈപാസിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. കേരളം കടന്നുപോയത് പ്രളയം പോലെ ദുഷ്കരമായ കാലഘട്ടത്തിലൂടെയാണ്. ചില പദ്ധതികള്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഇത് ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണെന്നും പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞു.

കേരള പുനര്‍നിര്‍‌മാണത്തിന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുംബൈ- കന്യാകുമാരി ഇടനാഴി എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബൈപാസ് ഉദ്ഘാടനത്തിന് ശേഷം കൊല്ലം കന്‍റോൺമെന്‍റ് ഗ്രൗണ്ടില്‍ നടന്ന എന്‍.ഡി.എ മഹാസംഗമത്തില്‍ മോദി പങ്കെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി ജി സുധാകരന്‍ സ്വാഗതം പറഞ്ഞു. ഗവര്‍ണര്‍ പി സദാശിവം,  എം.പിമാരായ എന്‍.കെ പ്രേമചന്ദ്രന്‍, സുരേഷ് ഗോപി, വി മുരളീധരന്‍, സോമപ്രസാദ് കൊല്ലം ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാരും ചടങ്ങില്‍ പങ്കെടുത്തു.