പ്രധാനമന്ത്രി സേവനം ചെയ്യുന്നത് അംബാനിക്ക് വേണ്ടിയെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Saturday, September 22, 2018

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ചത് ശക്തമായ ആരോപണങ്ങളെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിംഗ് സുർജേവാല. പക്ഷെ അതിനുള്ള നിയമമന്ത്രിയുടെ മറുപടി അഹങ്കാരം നിറഞ്ഞതാണ്. രാജ്യത്തെ ജനങ്ങൾ ഇത് കേൾക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. ഒരു കള്ളം മറയ്ക്കാൻ ബി.ജെ.പി 100 കള്ളം പറയുകയാണ്.

പ്രധാനമന്ത്രി രാജ്യത്തിന് വേണ്ടിയല്ല അംബാനിക്ക് വേണ്ടിയാണ് സേവനം നടത്തുന്നതെന്ന് പറഞ്ഞ അദ്ദേഹം അഛേ ദിൻ മോദിയുടെ സ്യൂട്ട് ബൂട്ട് സുഹൃത്തുകൾക്ക് വേണ്ടി മാത്രമാണെന്നും കേന്ദ്രസർക്കാർ മേക്ക് ഇൻ ഇന്ത്യയെ മേക്ക് ഇൻ ഫ്രാൻസാക്കിയെന്നും  പരിഹസിച്ചു.