മോദി രാജ്യത്തെ വഞ്ചിച്ചു! കശ്മീര്‍ വിഷയത്തില്‍ ട്രമ്പുമായി എന്താണ് സംസാരിച്ചതെന്ന് ജനങ്ങള്‍ക്ക് അറിയണമെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ പ്രസ്താവനയില് കടുത്ത വിമര്‍ശനവുമായി രാഹുല് ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വഞ്ചിച്ചെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. ഇന്ത്യയുടെ താല്‍പര്യങ്ങളെ മോഡി ഒറ്റി കൊടുത്തെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് മോദിക്കെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മോദി കശ്മീര് വിഷയത്തില് ഇടപെടാന്‍ പറഞ്ഞെന്നും, അമേരിക്ക അതിന് തയ്യാറാണെന്നുമായിരുന്നു ട്രമ്പിന്റെ പ്രസ്താവന. ‘ട്രമ്പ് പറയുന്നു മോദി അദ്ദേഹത്തോട് കശ്മീര് വിഷയത്തില് മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ടെന്ന്, ഇത് സത്യമാണെങ്കില്‍ മോദി ഇന്ത്യയുടെ താല്‍പര്യങ്ങളെ അടിയറവ് വെച്ചിരിക്കുകയാണ്. 1972ലെ ഷിംല കരാറിന്റെ ലംഘനമാണിത്. ദുര്‍ബലമായ വിദേശകാര്യ മന്ത്രാലയം മോദി താല്‍പര്യം അടിയറ വെച്ചില്ലെന്ന് എത്രയൊക്കെ ആവര്‍ത്തിച്ചാലും മോദിക്ക് ആ പാപത്തില്‍ നിന്ന് പുറത്ത് കടക്കാനാവില്ല. ട്രമ്പുമായുള്ള കൂടിക്കാഴ്ച്ചയില്‍ എന്താണ് സംസാരിച്ചതെന്ന് രാജ്യത്തോട് വെളിപ്പെടുത്തണമെന്നും രാഹുഗാന്ധി ആവശ്യപ്പെട്ടു.

Comments (0)
Add Comment