പ്ലസ് വണ്‍ പ്രവേശനത്തിന് തിങ്കളാഴ്ച വരെ അപേക്ഷിക്കാം; സമയപരിധി നീട്ടി

Friday, July 22, 2022

High-Court-10

കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി ഹൈക്കോടതി. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണി വരെ അപേക്ഷിക്കാം. സിബിഎസ്ഇ 10–ാം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാത്ത പശ്ചാത്തലത്തിൽ പ്രവേശന സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. സിബിഎസ്ഇ 10–ാം ക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിച്ചിരുന്നു.

പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയപരിധി ഇന്ന് മൂന്ന് മണി വരെ നീട്ടിക്കൊണ്ട് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവിട്ടിരുന്നു. സിബിഎസ്ഇ ഫലം വന്നിട്ടില്ലാത്തതിനാൽ അവസരം നഷ്ടപ്പെടാതിരിക്കാൻ സമയം നീട്ടി നൽകണം എന്ന വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സിബിഎസ്ഇ വിദ്യാർഥികൾക്കായി സമയപരിധി നീട്ടില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്.