കര്‍ഷകഹൃദയങ്ങളില്‍ സ്‌നേഹത്തിന്‍റെ വിത്തെറിഞ്ഞ് രാഹുല്‍ ഗാന്ധി; ഹരിയാനയിലെ സോനിപത്തിലെ നെല്‍പാടത്ത് സ്വയം ട്രാക്ടര്‍ ഓടിച്ച് പാടം ഉഴുതുമറിച്ചു

Jaihind Webdesk
Saturday, July 8, 2023

ന്യൂഡല്‍ഹി: പാടത്ത് സ്നേഹത്തിന്‍റെ വിത്തെറിഞ്ഞ് രാഹുല്‍ ഗാന്ധി. ഹിമാചല്‍ പ്രദേശിലേക്കുള്ള യാത്രാമധ്യേ ഹരിയാനയിലെ സോനിപത്തിലെ നെല്‍കര്‍ഷകരെയാണ്  രാഹുല്‍ ഞെട്ടിച്ചത്. പാന്‍റസ് മുട്ടുവരെ കയറ്റിവച്ച് നെല്‍ വയലിലേക്ക് ഇറങ്ങി ഞാറു നടുന്ന രാഹുലിനെയാണ് പിന്നെയെല്ലാവരും കണ്ടത്.

വയലിലിറങ്ങിയ രാഹുല്‍ സ്വയം ട്രാക്ടര്‍ ഓടിച്ച് പാടം ഉഴുതുമറിച്ചു. പാടത്തുണ്ടായ കര്‍ഷകരോട് സംസാരിക്കുകയും സമയം ചെലവഴിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിനു ശേഷമാണ് രാഹുല്‍ ഗാന്ധി ഹിമാചല്‍ യാത്ര തുടര്‍ന്നത്.

അടുത്തിടെ ട്രക്ക് ഡ്രൈവര്‍മാരുടെ വിഷമം മനസിലാക്കാന്‍ അവരോടൊപ്പെം യാത്ര ചെയ്യുകയും, ഡല്‍ഹിയില്‍ ബൈക്ക് മെക്കാനിക്ക് വര്‍ക്ക് ഷോപ്പ് സന്ദര്‍ശിക്കുകയും വര്‍ക്ക് ഷോപ്പിലെ മെക്കാനിക്കുകളുമായി അദ്ദേഹം സംഭാഷണം നടത്തുന്നതും ചെയ്തിരുന്നു. ഇന്ത്യയിലെ സാധാരണക്കാരുടെ വിഷമം മനസിലാക്കാനും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും സമയം കണ്ടെത്തുന്ന രാഹുലിന്‍റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.