ശക്തമായ പ്രതിഷേധം ഉയരും; പോലീസ് അതിക്രമം കാടത്തവും ക്രൂരവുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Saturday, December 23, 2023


തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പോലീസ് നടത്തിയ അതിക്രമം തനി കാടത്തവും, ക്രൂരവും,ജനാധിപത്യ വിരുദ്ധവുമാണെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കെ.പിസിസി അദ്ധ്യക്ഷന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളിരിക്കുന്ന വേദിയില്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചു കൊണ്ടിരിക്കെ ടിയര്‍ ഗ്യാസും, ജലപീരങ്കിയും പ്രയോഗിച്ച പോലീസിന്റെ നടപടിയെ ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല. പോലീസിനെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുക തന്നെ ചെയ്യും. നിരുത്തരവാദപരമായി പെരുമാറിയ പോലീസുകാര്‍ക്കെതിരെ ശക്തമായി നടപടി വേണമെന്ന് ആവശ്യപ്പെടുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.