ഈ തെരഞ്ഞെടുപ്പോടെ സി.പി.എം പ്രാദേശിക പാര്‍ട്ടിയായിമാറും; പിണറായി അവസാന മുഖ്യമന്ത്രി: മുല്ലപ്പള്ളി രാമചന്ദ്രന്‍

Sunday, March 31, 2019

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പോടെ സി.പി.എം പ്രാദേശിക പാര്‍ട്ടിയായി മാറുമെന്നും പാര്‍ട്ടിയുടെ അവസാന മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഫാസിസത്തിന് എതിരായ ഇടത് പാര്‍ട്ടികളുടെ പോരാട്ടം ആത്മാര്‍ത്ഥയുള്ളതാണെങ്കില്‍ വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണം. സി.പി.എം ഇതിന് മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നത് എല്‍ഡിഎഫിനെതിരെ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.