പിണറായി വിജയന്‍ കുറ്റവാളികളെ സംരക്ഷിക്കുന്നു : രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, August 24, 2019

മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചാവക്കാട് പുന്നയിലെ കോൺഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തി 25 ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനാവാത്തത് കേരള പോലീസിന് മാനക്കേടുണ്ടാക്കുന്ന സംഭവമാണ്.

പിണറായി സര്‍ക്കാര്‍ കൊലപാതക കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് എന്തിനെന്ന് പറയണം. കേരള സർക്കാർ ഇരകളോടൊപ്പമല്ലെന്നും കേരളത്തിലെ ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ പുസ്തകമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മട്ടന്നൂര്‍ ഷുഹൈബ് കൊലപാതകവും കാസർഗോഡ് പെരിയയിൽ നടത്തിയ ഇരട്ടക്കൊലപാതകവുമെല്ലാം സി.പി.എം നേതാക്കളുടെ അറിവോടെയാണ് നടന്നതെന്നും രമേശ് ചെന്നിത്തല തൃശൂരിൽ പറഞ്ഞു.