കേരള ബാങ്ക് രുപീകരണത്തിന് എതിരെ ഹൈക്കോടതിയെ സമീപിച്ച സഹകരണ ബാങ്കുകൾക്ക് എതിരെ നടപടിക്ക് ഒരുങ്ങി പിണറായി സർക്കാർ

Jaihind News Bureau
Thursday, December 5, 2019

kerala bank

കേരള ബാങ്ക് രൂപീകരണത്തിന് എതിരെ ഹൈക്കോടതിയെ സമീപിച്ച സഹകരണ ബാങ്കുകൾക്ക് എതിരെ നടപടിക്ക് ഒരുങ്ങി പിണറായി സർക്കാർ. ഇതിന്‍റെ ഭാഗമായി സഹകരണ സംഘം രജിസ്ട്രാറുടെ നടപടികൾക്ക് എതിരെ സഹകരണ സംഘങ്ങൾ കോടതിയെ സമീപിക്കുന്നതിന് എതിരെ സഹകരണ സംഘ രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇക്കാര്യത്തിൽ സ്വന്തം ചെലവിലാകണം കേസ് നടത്തണ്ടേതന്നാണ് ഉത്തരവിൽ പറയുന്നു. സഹകരണ സംഘത്തിന്‍റെ ഫണ്ട് ചെലവഴിക്കാൻ പാടില്ലെന്നാണ് ഈ ഉത്തരവിൽ പറയുന്നത്.

സഹകരണ മേഖലയെ തകർക്കുന്ന കേരള ബാങ്ക് രുപീകരണത്തിന് എതിരെ 21 സഹകരണ ബാങ്കുകളാണ് ഹക്കോടതിയെ സമീപിച്ചത്.സർക്കാർ നടപടി ചട്ടവിരുദ്ധമാണന്നാണ് ഈ ബാങ്കകളുടെ നിലപാട്.കേരള ബാങ്ക് രുപീകരണത്തിന് പ്രധാന തടസ്സം ഈ ബാങ്കുകൾ നൽകിയ ഹർജികളാണ്.ഈ സാഹചര്യത്തിലാണ് ഈ ബാങ്കുകൾക്ക് എതിരെ നടപടി സ്വീകരിക്കാൻ വളഞ്ഞ മാർഗം സ്വീകരിച്ചിരക്കുന്നത്.

സർക്കാരിന്‍റെ തീരുമാനത്തിന് എതിരെ കോടതിയെ സമീപിക്കുന്നത് അനാവശ്യ ചെലവാണെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. കേരള ബാങ്കിന് എതിരെ ഉള്ള സഹകരണ പ്രസ്ഥാനത്തങ്ങളെ നിശ്ബ്ദമാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം സഹകരണ സംഘങ്ങൾ പിടിച്ചടക്കാൻ നിയമഭേദഗതി കൊണ്ടുവരുന്നതിന് എതിരെ സഹകരണ സംഘങ്ങൾ കോടതിയെ സമീപിക്കുന്നത് ദുർചെലവാണ്. സഹകരണ നിയമത്തിന്‍റെ അധികാരം ഉപേയാഗിച്ചാണ് ഉത്തരവന്നും രജിസ്ട്രാർ പറയുന്നു.. ഈ ഉത്തരവ് ലംഘിക്കുന്ന സംഘങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് ഉണ്ട്. സംഘങ്ങളുടെ കേസ് നടത്തിപ്പ് ചെലവുകൾ വകുപ്പിലെ ഭരണ വിഭാഗം പ്രത്യേകം പരിശോധിക്കും.സംഘങ്ങളുട ഓഡിറ്റർമാർ കേസ് നടത്തിപ്പിനായി ചെലവായ തുക കണ്ടെത്തണ്ടേതാണ്. ഇടതു പക്ഷം ഭരിക്കുന്ന ഒഴികെ ഉള്ള സഹകരണ സംഘങ്ങളെ സർക്കാരിന്‍റെ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള നീക്കമാണ് ഈ ഉത്തരവിന് പിന്നിലന്നാണ് ആരോപണം.സഹകരണ മേഖലയിലെ സർക്കാരിന്‍റെ ജനാധിപത്യ വിരുദ്ധ നടപടികൾ കോടതികളിൽ ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനുള്ള നീക്കമാണ് ഈ ഉത്തരവിന് പിന്നിൽ. സഹകരണ സ്ഥാപനങ്ങളെ നിയന്ത്രിച്ച സർക്കാരിന്റെ ചൊൽപൊടിക്ക് നിറുത്താനുള്ള ഈ ഉത്തരവ് സഹകരണ മേഖലയെ തകർക്കുമെന്നാണ് ആക്ഷേപം

https://www.youtube.com/watch?v=TZY2q9zaPz4