പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങളെ സംസ്ഥാന സർക്കാർ വഞ്ചിച്ചു : കൊടിക്കുന്നില്‍ സുരേഷ് എം.പി

കേരളത്തിലെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളെ സംസ്ഥാന സർക്കാർ വഞ്ചിച്ചെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചത് ഉമ്മൻ ചാണ്ടി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. അരൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൊടിക്കുന്നിൽ സുരേഷ്.

കണ്ണൂർ കിയാലിൽ സംവരണം പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. കിയാലിലും കൊച്ചി മെട്രോയിലും പട്ടികജാതി വിഭാഗക്കാർക്ക് അയിത്തം കൽപിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടി സർക്കാരാണ് പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി സംസ്ഥാനത്ത് അഞ്ച് കോളേജുകൾ അനുവദിച്ചുകൊടുത്തത്. എന്നാൽ ഇടതുസര്‍ക്കാര്‍ കോളേജുകളിലെ നിയമനങ്ങൾക്ക് അംഗീകാരം കൊടുക്കാത്തതുകൊണ്ട് കോളേജുകളെല്ലാം പ്രതിസന്ധിയിലായെന്നും അദ്ദേഹം പറഞ്ഞു.

പട്ടിക ജാതി – പട്ടികവർഗങ്ങൾക്കുള്ള ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും കൊടിക്കുന്നിൽ പറഞ്ഞു. പിന്നാക്ക സമുദായങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച ഫണ്ട് വിനിയോഗിക്കാതെ പാഴാക്കിയത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വോട്ടർമാരോട് എന്താണ് പറയാനുള്ളതെന്ന് കൊടിക്കുന്നില്‍ സുരേഷ് ചോദിച്ചു.  പിന്നാക്ക സമുദായങ്ങളോടുള്ള അവഗണനക്കെതിരെ ജനം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ് എം ലിജു, അഡ്വ. ഉമേശൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Kodikkunnil Sureshshanimol osmanaroor
Comments (0)
Add Comment