പിഎഫ് പെന്‍ഷന്‍ കേസ് : ജീവനക്കാര്‍ക്ക് ഭാഗിക ആശ്വാസം.

Jaihind Webdesk
Friday, November 4, 2022

പിഎഫ് പെന്‍ഷന്‍ കേസില്‍ കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവെച്ച് സുപ്രീംകോടതി വിധി. 1.16 ശതമാനം വിഹിതം തൊഴിലാളികള്‍ നല്‍കണമെന്ന നിര്‍ദ്ദേശമാണ് സുപ്രീംകോടതി റദ്ദാക്കിയത്. പെന്‍ഷന്‍ കണക്കാക്കുന്നത് 60 മാസത്തെ ശരാശരിയില്‍ തുടരും. 15000 രൂപ മേല്‍ത്തട്ട് പരിധി ഒഴിവാക്കി.

ഉയര്‍ന്ന പെന്‍ഷന് വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴില്‍ മന്ത്രാലയവും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും നല്‍കിയ ഹര്‍ജികളിലാണ് വിധിയുണ്ടായിരിക്കുന്നത്. കേസില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രണ്ടാഴ്ച്ചയോളം അപ്പീലില്‍ വാദം കേട്ടിരുന്നു. ഓഗസ്റ്റ് 11 ന് വാദം പൂര്‍ത്തിയായിരുന്നു.