തൊണ്ടിമുതല്‍ മോഷണക്കേസ് വേഗത്തിലാക്കണം; മന്ത്രി ആന്‍റണി രാജുവിനെതിരെ ഹൈക്കോടതിയില്‍ ഹർജി

Wednesday, July 20, 2022

കൊച്ചി: മന്ത്രി ആന്‍റണി രാജുവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. തൊണ്ടി മുതലില്‍ കൃത്രിമം നടത്തിയ കേസില്‍ അന്വേഷണം വേഗത്തിലാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ലഹരി കേസില്‍ വിചാരണ അനന്തമായി നീളുന്നതില്‍ ഹൈക്കോടതി ഇടപെടണമെന്നും ഹർജിയിൽ പറഞ്ഞു. വിചാരണക്കോടതിക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. പൊതു പ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് ഹര്‍ജി നല്‍കിയത്.