നിരന്തരമായി അശ്ലീല സന്ദേശമയച്ചു; പിഡിപി നേതാവിനെതിരെ പോലീസില്‍ പരാതി നല്‍കി മാധ്യമ പ്രവര്‍ത്തക

Thursday, June 29, 2023

കൊച്ചി: ലൈംഗിക ചുവയുള്ള സന്ദേശം നിരന്തരമായി അയച്ച പിഡിപി നേതാവിനെതിരെ പരാതി നല്‍കി മാധ്യമ പ്രവര്‍ത്തക. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറാണ് ലൈംഗിക ചുവയുള്ള സന്ദേശമയച്ചത്. വാട്സപ്പിലൂടെ അശ്ലീല സന്ദേശങ്ങള്‍ അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി നിരന്തരം അയക്കുന്നതായി മാധ്യമ പ്രവര്‍ത്തക പരാതിയില്‍ പറയുന്നു.

പിഡിപി നേതാവ് അബ്‌ദുൾ നാസർ മഅദനി കേരളത്തിൽ എത്തിയപ്പോള്‍ വാര്‍ത്തകള്‍ക്കായി പിഡിപി തന്നെ ഏർപ്പെടുത്തിയ ആളാണ് നിസാർ മേത്തർ. കണ്ണൂർ സ്വദേശിയാണ്. കൊച്ചിയില്‍ മഅദനിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ മാധ്യമപ്രവർത്തക ഇയാളോട് അന്വേഷിച്ചിരുന്നു. പക്ഷെ പിന്നീട് നിസാറിന്‍റെ രീതി മാറുകയും രാത്രി വൈകിയും ലൈഗിംക ചുവയോടെ സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. മാധ്യമ പ്രവർത്തക വിലക്കിയിട്ടും നിസാർ പിന്മാറിയില്ല. തുടർന്ന് പൊലീസിൽ പരാതി നൽകിയത്.