പുതിയ ഡാം : സാദ്ധ്യതാ പഠനത്തിന് വനംപരിസ്ഥിതി മന്ത്രാലായത്തിന്‍റെ അനുമതി

Wednesday, October 24, 2018

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി സാദ്ധ്യതാ പഠനം നടത്തും. സാദ്ധ്യതാ പഠനത്തിന് വനംപരിസ്ഥിതി മന്ത്രാലായമാണ് അനുമതി നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ ഏറെ നാളത്തെ ആവശ്യമാണ് പുതിയ അണക്കെട്ട്. 55.22 മീറ്ററിലുള്ള അണക്കെട്ടിനുള്ള സാദ്ധ്യത കേരളം പരിശോധിക്കും.

വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതിയുടെ അംഗീകാരം ലഭിച്ചതോടെ കേരളത്തിന് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കാം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നിര്‍മ്മാണത്തിനുള്ള അനുമതി കേന്ദ്രം നല്‍കുക. അതേസമയം, ഡാം നിര്‍മ്മാണം ആരംഭിക്കുകയാണെങ്കില്‍ കേരളത്തിന് തമിഴ്നാടിന്റെ അനുമതി ആവശ്യമായിവരും. കൂടാതെ പുതിയ ഡാമിനായി ഏകദേശം 50 ഹെക്ടര്‍ വനംഭൂമിയും കേരളം കണ്ടെത്തേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട പഠനത്തിന് നേരത്തെ വംനപരിസ്ഥി മന്ത്രാലായം രണ്ട് പ്രാവശ്യം അനുമതി നിഷേധിച്ചിരുന്നു