ഞങ്ങടെ മക്കളെ കുഴി മാന്താന്‍ വന്നതോ? കല്യാട്ട് സി.പി.എം നേതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി അമ്മമാര്‍

Jaihind Webdesk
Saturday, February 23, 2019

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകം നടന്ന പ്രദേശങ്ങല്‍ സന്ദര്‍ശിക്കാനെത്തിയ സി.പി.എം നേതാക്കള്‍ക്കുനേരെ നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്തെ അമ്മമാരും പെണ്‍കുട്ടികളും ഉള്‍പ്പെടെ വലിയൊരു ജനക്കൂട്ടമാണ് സി.പി.എം നേതാക്കളെ തടഞ്ഞത്. റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പെണ്‍കുട്ടികളടക്കം അലമുറയിട്ട് വൈകാരികമായാണ് പ്രതിഷേധിച്ചത്. നിങ്ങള്‍ സമാധാനത്തിനാണോ വരുന്നത്? ഞങ്ങടെ മക്കളെ കുഴിമാന്താന്‍ അല്ലേ നിങ്ങളുടെ ഈ വരവ്? അമ്മമാര്‍ ചോദിച്ചു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ കാണാം: