കൊലക്കേസില്‍ കോടതി ശിക്ഷിച്ചയാള്‍ക്ക് ‘സമൂഹത്തോട് കരുതല്‍ കാണിച്ചയാള്‍’ എന്ന് വിശേഷണം; മുഖ്യമന്ത്രി നല്‍കുന്ന സന്ദേശമെന്തെന്ന് പി.സി വിഷ്ണുനാഥ്‌

ടി.പി വധക്കേസില്‍ കോടതി ശിക്ഷിച്ച പി.കെ കുഞ്ഞനന്തനെ സമൂഹത്തോട് കരുതല്‍ കാണിച്ചയാള്‍ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ കെപിസിസി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ്.  കൊലപാതക കേസിൽ കോടതി ശിക്ഷിച്ചയാളെ സമൂഹത്തോട് കരുതൽ കാണിച്ചയാൾ എന്ന് വിശേഷിപ്പിക്കുമ്പോൾ മുഖ്യമന്ത്രി നൽകുന്ന സന്ദേശം എന്തെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിയമവാഴ്ചയിൽ വിശ്വാസം വേണ്ടേയെന്നും അദ്ദേഹം ചോദിക്കുന്നു.

എതിര്‍ക്കുന്നവര്‍ പോലും അംഗീകരിക്കുന്ന ധീരതയെന്ന് വിശേഷിപ്പിച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെയും അദ്ദേഹം രംഗത്തെത്തി. ‘എതിരഭിപ്രായം പറയുന്നവരെ വെട്ടിനുറുക്കുന്ന ക്രൂരതയെ “എതിരാളികൾ പോലും അംഗീകരിക്കുന്ന ധീരത ” എന്ന് വിശേഷിപ്പിക്കുന്ന ‘കൊട്ടിഘോഷിക്കപ്പെട്ട നന്മ മരങ്ങ’ളെക്കുറിച്ച് എന്തു പറയാനെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിയമവാഴ്ചയിൽ വിശ്വാസം വേണ്ടേ ?

കൊലപാതക കേസിൽ കോടതി ശിക്ഷിച്ചയാളെ, സമൂഹത്തോട് കരുതൽ കാണിച്ചയാൾ എന്ന് വിശേഷിപ്പിക്കുമ്പോൾ മുഖ്യമന്ത്രി നൽകുന്ന സന്ദേശം എന്താണ് ?

എതിരഭിപ്രായം പറയുന്നവരെ വെട്ടിനുറുക്കുന്ന ക്രൂരതയെ “എതിരാളികൾ പോലും അംഗീകരിക്കുന്ന ധീരത ” എന്ന് വിശേഷിപ്പിക്കുന്ന ‘കൊട്ടിഘോഷിക്കപ്പെട്ട നന്മ മരങ്ങ’ളെക്കുറിച്ച് എന്തു പറയാൻ…!

Comments (0)
Add Comment