‘കൊലക്കേസ് പ്രതികള്‍ സിപിഎമ്മിന് വീരപുരുഷര്‍’; എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നതെന്ന് പി.സി വിഷ്ണുനാഥ് എംഎല്‍എ

Jaihind Webdesk
Friday, June 11, 2021

കൊലയാളികളെ വിഗ്രഹവത്ക്കരിക്കുന്ന സിപിഎം പൊതുസമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് പി.സി വിഷ്ണുനാഥ് എംഎല്‍എ. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ കുഞ്ഞനന്തനെ വീരപുരുഷനായി ഉയര്‍ത്തിക്കാട്ടുന്ന സിപിഎം നടപടി ചൂണ്ടിക്കാട്ടിയാണ്  വിഷ്ണുനാഥ് ചോദ്യം ഉയര്‍ത്തിയത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിച്ച ഒരാളെ വെട്ടിയരിയാന്‍ കൂട്ടുനിന്നതിനെ സിപിഎം മഹത്വവത്ക്കരിക്കുകയാണ് ചെയ്യുന്നത്. കൊലപാതകത്തില്‍ നേരിട്ടുപങ്കുള്ള  മുഹമ്മദ് ഷാഫി കുഞ്ഞനന്തന്‍റെ സ്മൃതി മണ്ഡപത്തിന് മുന്നില്‍ നിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു പി.സി വിഷ്ണുനാഥിന്‍റെ വിമര്‍ശനം.

 

പി.സി വിഷ്ണുനാഥ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് :

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചനയിൽ കോടതി വിചാരണ നടത്തി വ്യക്തമായ പങ്ക് തെളിയിക്കപ്പെട്ടതിന്റെ പേരിൽ ശിക്ഷിച്ച പ്രതിയാണ് പി കെ കുഞ്ഞനന്തൻ.
കുഞ്ഞനന്തനെ അന്ന് മുതൽ വീരപുരുഷനായാണ് സി പി എം കൊണ്ടാടുന്നത്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ച ഒരാളെ വെട്ടിയരിയാൻ ഗൂഢാലോചന നടത്തിയതിനെ പാർട്ടി മഹത്വവത്കരിക്കുന്നു; ഇന്ന് കുഞ്ഞനന്തന്റെ ചരമദിനം പാർട്ടി സമുചിതമായ് ആചരിക്കുകയാണ് !
ഗൗരവം അത് മാത്രമല്ല; കുഞ്ഞനന്തൻ ഗൂഢാലോചനയാണ് നടത്തിയതെങ്കിൽ, കുറ്റകൃത്യം നേരിട്ട് നടത്തിയതിന് കോടതി ശിക്ഷിച്ച പ്രതി ഷാഫിയാണ് സ്മൃതി മണ്ഡപത്തിന് മുമ്പിൽ നിൽക്കുന്നത് …
കൊലപാതകികളെ വിഗ്രഹവത്കരിക്കുന്ന, കൊലയാളിക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന സി പി എം പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ് ?

 

https://www.facebook.com/356894911108539/posts/2285962601535084/