പന്മന ഉപതെരഞ്ഞെടുപ്പ് : എൽ.ഡി.എഫ് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്ത് യു.ഡി.എഫ്

Jaihind News Bureau
Friday, January 22, 2021

 

കൊല്ലം : ഉപതെരഞ്ഞെടുപ്പ് നടന്ന പന്മന പഞ്ചായത്തിലെ രണ്ടു വാർഡുകളിലും യു.ഡി.എഫിന് വിജയം. എൽ.ഡി.എഫിന്‍റെ സിറ്റിംഗ് സീറ്റുകളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. 5, 13 വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

13–ാം വാർഡായ ചോലയിൽ കോണ്‍ഗ്രസിന്‍റെ അനിൽകുമാറും അഞ്ചാം വാർഡായ പറമ്പിമുക്കിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി എ.എം നൗഫലുമാണ് ജയിച്ചത്. 1014 വോട്ടുകളാണ് നൗഫലിന് ലഭിച്ചത്. പതിമൂന്നാം വാർഡില്‍ മത്സരിച്ച കോണ്‍ഗ്രസിന്‍റെ  അനില്‍കുമാർ 745 വോട്ടുകളോടെയാണ് വിജയം നേടിയത്. നിലവിൽ പന്മന പഞ്ചായത്ത് യു.ഡി.എഫ് ഭരണത്തിലാണ്.

അഞ്ചാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജെ അനിലിന് 678 വോട്ടുകളാണ് ലഭിച്ചത്. മൂന്നാമതെത്തിയ ബി.ജെ.പി സ്ഥാനാർഥി  ശ്രീകുമാറിന് 18 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. 13–ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി പരമേശ്വരന് 674 ഉം ബി.ജെ.പി സ്ഥാനാർഥി ജെ പങ്കജാക്ഷന് 362 വോട്ടുകളുമാണ് ലഭിച്ചത്.

നേരത്തെ വ്യക്തമായ ഭൂരിപക്ഷത്തോടെ പന്മന ഗ്രാമ പഞ്ചായത്ത് ഭരണം ഇക്കുറി യു.ഡി.എഫ് നേടിയിരുന്നു. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച തെരഞ്ഞെടുപ്പാണ് ഇവിടെ നടന്നത്.