കൈതോലപ്പായ വെളിപ്പെടുത്തല്‍; ഇഡിക്കും സിബിഐക്കും പരാതി നൽകും; ബെന്നി ബഹനാൻ എംപി

Jaihind Webdesk
Friday, June 30, 2023

തിരുവനന്തപുരം: ജി ശക്തിധരന്‍റെ കൈതോലപ്പായ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്കും സിബിഐക്കും പരാതി നൽകുമെന്ന് ബെന്നി ബഹനാൻ എംപി. നിയമപരമായും ഇതിനെതിരെ താനും കോൺഗ്രസും പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.ആർജവവും നട്ടെല്ലുംഉണ്ടെങ്കിൽ മുഖ്യമന്ത്രി ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മീറ്റ് ദ പ്രസ് പരിപാടിയിലാവശ്യപ്പെട്ടു.

കൈതോലപ്പായ ആരോപണത്തിൽ താൻ നൽകിയ പരാതിയിൽ ഡിജിപി മറുപടി നൽകുകയോ എന്തു നടപടി സ്വീകരിച്ചു എന്ന് തന്നെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് ബെന്നി ബഹനാൻ എംപി കുറ്റപ്പെടുത്തി. എംപി എന്ന നിലയിൽ താൻ നൽകിയ കത്തിന് മറുപടി നൽകേണ്ട ഭരണപരമായ ഒരു മര്യാദ കേരളത്തിന്‍റെ  പോലീസ് മേധാവി പാലിച്ചില്ല.
ഈ സാഹചര്യത്തിൽ ഇഡിക്കും  സിബിഐക്കും അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകും.  ഒപ്പം നിയമപരമായ പോരാട്ടവും താനും പാർട്ടിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ആർജവവും നട്ടെല്ലുംഉണ്ടെങ്കിൽ മുഖ്യമന്ത്രി ഇതേക്കുറിച്ച് അന്വേഷണം നടത്തണം,
ഇരട്ട ചങ്കല്ല ഇതിനു വേണ്ടതെന്നും  ഉറപ്പുള്ള ഒരു നട്ടെല്ല് ആണ്  വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ശക്തി ധരൻകൂടുതൽ വെളിപ്പെടുത്തൽ നടത്തുമോ എന്ന ഭീതിയിലാണ് സിപിഎമ്മെന്നും ബെന്നി ബഹ്നാന്‍  പറഞ്ഞു.

ശക്തി ധരൻ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ തെറ്റാണെങ്കിൽ ഇതിനെതിരെ നടപടി എടുക്കുവാൻ
മുഖ്യമന്ത്രിയും സർക്കാരുംതയ്യാറാകണം  മുഖ്യമന്ത്രി ഇക്കാര്യത്തിൽ എങ്കിലും മൗനം വെടിയണമെന്നുെ ബെന്നി ബഹ്നാന്‍ എം പി ആവശ്യപ്പെട്ടു.