പാലാ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു

കെ.എം.മാണിയുടെ നിര്യാണത്തോടെ പാലാ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. മണ്ഡലത്തിൽ 6 മാസത്തിലേറെ ജനപ്രതിനിധി ഇല്ലാതാകാൻ പാടില്ലെന്ന ചട്ടപ്രകാരമാണ് തെരഞ്ഞെടുപ്പ് അനിവാര്യമാവുന്നത്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ 2 വർഷം കൂടി ബാക്കിയുള്ളതിനാൽ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാനാവില്ല.

അതേസമയം ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 9 എം.എൽ.എമാർ മത്സര രംഗത്തുണ്ട്. ജയിക്കുന്നവരുടെ നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തണം. പി.ബി. അബ്ദുൽ റസാഖിന്‍റെ മരണത്തോടെ മഞ്ചേശ്വരം നിയമസഭാ മണ്ഡലവും ഒഴിഞ്ഞു കിടക്കുകയാണ്. തെരഞ്ഞെടുപ്പ് കേസിൽ വിധി വരുന്നതോടെ ഇവിടെയും ഉപതെരഞ്ഞെടുപ്പ് നടത്തണം. ഇവയെല്ലാം ഒരുമിച്ച് നടക്കാനാണ് സാധ്യത.

Comments (0)
Add Comment