ശശിക്കെതിരെ നടപടി വേണമെന്ന് വി.എസ്; യെച്ചൂരിക്ക് കത്തയച്ചു

Jaihind Webdesk
Friday, September 7, 2018

തിരുവനന്തപുരം: പീഡനക്കേസില്‍ ആരോപണവിധേയനായ പി.കെ ശശി എം.എല്‍.ക്കെതിരെ നടപടി ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. നടപടി മാതൃകാപരമായിരിക്കണമെന്നും കേന്ദ്രനേതൃത്വത്തിന്റെ മേൽനോട്ടത്തിൽ വേണം അന്വേഷണമെന്നും വി.എസ് കത്തിൽ ആവശ്യപ്പെടുന്നു.