നിപയെ നേരിടാൻ പ്രതിപക്ഷം സർക്കാരിനൊപ്പമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, June 4, 2019

Ramesh-Chennithala

നിപ വൈറസ് സംബന്ധിച്ച് ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ മുൻകരുതലുകളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വീകരിച്ചതു പോലെയുള്ള പ്രതിരോധ, ജാഗ്രതാ നടപടികൾ സ്വീകരിക്കും. പ്രതിരോധ പ്രവത്തനങ്ങളിൽ പ്രതിപക്ഷം സർക്കാരിനൊപ്പം ഒറ്റക്കെട്ടായി നിൽക്കും. ആശങ്ക പടർത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം. സാമൂഹ്യ മാധ്യമങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ആരോഗ്യമന്തിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിപ വൈറസ് ബാധ സംശയത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇന്ന് ലഭിക്കും. വൈറസ് ബാധ സ്ഥിരീകരിക്കുകയാണെങ്കിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് നീക്കം.

teevandi enkile ennodu para