
ജൂബിലി മെഡിക്കല്‍ കോളജ് സ്ഥാപക ഡയറക്ടറും എഴുത്തുകാരനും തൃശൂര്‍ അതിരൂപത മുന്‍ വികാരി ജനറലുമായ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് എന്ന ആലപ്പാട്ടച്ചന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു.പൊതുജനാരോഗ്യം ലക്ഷ്യമിട്ട് ആരോഗ്യ മേഖലയില്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച വൈദിക ശ്രേഷ്ഠനായിരുന്നു ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്. വൈദ്യശാസ്ത്ര രംഗത്തും വിദ്യാഭ്യാസ രംഗത്തും സമൂഹിക സേവന മേഖലയിലും ആലപ്പാട്ടച്ചന്‍ സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.
കേരള ബ്ലഡ് ഡോണേഴ്സ് ഫോറം സ്ഥാപിച്ച രക്തദാനം ജനകീയമാക്കിയതും അദ്ദേഹമായിരുന്നു. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍ അതിരൂപതയ്ക്ക് കീഴിലുള്ള മിക്ക ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പിന്നിലും ആലപ്പാട്ടച്ചന്റെ സ്‌നേഹ സ്പര്‍ശമുണ്ട്.
പ്രിയപ്പെട്ട ആലപ്പാട്ടച്ചന് ആദരാഞ്ജലികള്‍.