കെ-ഫോണില്‍ അഴിമതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് പ്രതിപക്ഷ നേതാവ്

 

കൊച്ചി: കെ-ഫോണ്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഹൈക്കോടതിയെ സമീപിച്ചു. പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.

പദ്ധതിയുടെ കരാർ നൽകിയതിലും അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് ഹർജിയിൽ ചൂണ്ടിക്കാട്ടി. പദ്ധതി കൈമാറിയത് യോഗ്യത ഇല്ലാത്തവർക്കാണെന്നും ഇത് നടപ്പാക്കുന്നതിൽ വലിയ കാലതാമസം ഉണ്ടായെന്നും ഹർജിയിൽ പറയുന്നു. ശാസ്ത്രീയമായി എങ്ങനെ അഴിമതി നടത്താമെന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് കെ-ഫോണെന്നും പ്രതിപക്ഷ നേതാവ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. എഐ ക്യാമറ പദ്ധതിയിലെ അഴിമതിചൂണ്ടിക്കാട്ടി വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

 

Comments (0)
Add Comment