ഐഫോണ്‍ വിവാദം: ഇടതുമുന്നണി  ജനങ്ങളോട് മാപ്പ് പറയണമെന്ന് ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Tuesday, October 6, 2020

തിരുവനന്തപുരം:    ഐഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണ്ണമായും ശരിയാണെന്ന്  തെളിഞ്ഞതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  പ്രതിപക്ഷ നേതാവിന് ഐഫോണ്‍  നല്‍കിയോ  എന്ന കാര്യം അറിയില്ലന്ന സന്തോഷ് ഈപ്പന്റെ പ്രസ്താവനയോട് കൂടി    പ്രതിപക്ഷ നേതാവിനെ തേജോവധം ചെയ്യാന്‍ മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണ് ഈ ആരോപണമാണ് സത്യവാങ്മൂലത്തില്‍ ഉന്നയിച്ചതെന്ന്  വ്യക്തമായിരിക്കുകയാണെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  രാഷ്ട്രീയ മര്യാദയുണ്ടെങ്കില്‍  ഈ ആരോപണം ഉന്നയിച്ച ഇടതുമുന്നണി നേതാക്കള്‍ അത് പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.