ഡല്‍ഹി കാത്തിരിക്കുന്നത് രാജ്യത്തെ തകർത്ത മോദിക്കും വികസനം മുരടിപ്പിച്ച കെജ്‌രിവാളിനും എതിരായ ജനവിധി : ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Tuesday, February 4, 2020

ന്യൂഡല്‍ഹി : രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയും സാഹോദര്യവും തകർത്ത നരേന്ദ്ര മോദിയേയും ഡൽഹിയുടെ വികസനം മുരടിപ്പിച്ച കെജ്‌രിവാളിനെയും തിരസ്കരിക്കുന്ന ജനവിധിയാണ് ഡൽഹി നിവാസികൾ കാത്തിരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെയും സ്വാതന്ത്ര്യ സമരത്തെയും തള്ളിപ്പറയുന്ന ബി.ജെ.പി, ചരിത്രത്തെ മാറ്റിമറിക്കാനാണ് ശ്രമിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആര്‍.കെ പുരം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്കാ സിംഗിന്‍റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

ചടങ്ങിൽ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി മുഖ്യാതിഥിയായിരുന്നു. എ.ഐ.സി.സി നിരീക്ഷകൻ അഡ്വ. സജീവ് ജോസഫ് അധ്യക്ഷത വഹിച്ചു. പുതുച്ചേരി എം.പി ഡോ. എ വൈദ്യലിംഗം, എം.എല്‍.എമാരായ വിദ്യാധരണി,  അമിത് സഹാദ്, മുന്‍ എം.പി വിശ്വനാഥ്, ചാണ്ടി ഉമ്മൻ, ഡൊമിനിക് ജോസഫ്, കെ.എന്‍ ജയരാജ്, അനിൽ തയ്യിൽ, സജി മുളക്കൽ, അഡ്വ. രാജി ജോസഫ്, അരുൺ കൃഷ്ണൻ, വിനീത്, ഷാജികുമാർ എന്നിവർ സംസാരിച്ചു. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.