മുഖ്യമന്ത്രിയുടെ പരാമര്‍ശം അടിസ്ഥാന രഹിതം; ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു : ഉമ്മന്‍ ചാണ്ടി | Video

Jaihind Webdesk
Friday, September 20, 2019

പാലാരിവട്ടം പദ്ധതി ചെലവിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പരാമർശം തികച്ചും അടിസ്ഥാന രഹിതമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി. മുഖ്യമന്ത്രി ഗൗരവത്തോടെ യാഥാർത്ഥ്യങ്ങൾ മനസിലാക്കണം. അതേസമയം പാലാരിവട്ടം കേസിൽ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുന്നത്.  പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയാല്‍ ആരെയെങ്കിലും താൻ തള്ളി പറയുമെന്നാണ് കോടിയേരി ആഗ്രഹിക്കുന്നതെങ്കിൽ അത് നടക്കില്ല. മുഖ്യമന്ത്രി ആദർശം പറയുമെങ്കിലും സ്വന്തം കാര്യത്തില്‍ അതില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സർക്കാർ നിരവധി അഴിമതി ആരോപണങ്ങളാണ് ഇതിനോടകം ഉന്നയിച്ചത്. ഒരന്വേഷണത്തിനും യു.ഡി.എഫ് തടസം പറഞ്; ഞിട്ടില്ല. എന്നാല്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ പോലും അവര്‍ക്ക് നടപടിയുമായി മുന്നോട്ടുപോകാനായില്ലെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.