പ്രദീപിന്‍റെ അപകട മരണം : അന്വേഷണം ഊര്‍ജിതമാക്കി സത്യം പുറത്തുകൊണ്ടുവരണമെന്ന് ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Tuesday, December 15, 2020

മാധ്യമ പ്രവര്‍ത്തകന്‍ എസ്. വി. പ്രദീപിന്‍റെ അപകട മരണത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു. പോരാളിയായ യുവമാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്. അഴിമതിക്കെതിരേ ശക്തമായ ശബ്ദമുയര്‍ത്തിയാണ് അദ്ദേഹം ശ്രദ്ധേയനായത്.

അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രദീപിന്‍റെ കുടുംബം ആരോപണം ഉന്നയിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കി സത്യം പുറത്തുകൊണ്ടുവരണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.