പാക് സൈന്യത്തിന്‍റെ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍റെ മോചനം സാധ്യമാക്കാന്‍ മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദു നടത്തിയ ശ്രമങ്ങള്‍ക്ക് നന്ദി അറിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സമീപനം ശുഭസൂചകമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻ ചാണ്ടി ട്വിറ്ററില്‍ കുറിച്ചു.
https://twitter.com/Oommen_Chandy/status/1101461843170680832
അതേസമയം ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ തനിക്ക് കൂടുതല്‍ പ്രചോദനവും കരുത്തും പകരുന്നുവെന്ന് നവജ്യോത് സിംഗ് സിദ്ദു മറുപടി സന്ദേശത്തില്‍ പറഞ്ഞു. “സത്യത്തിന്‍റെ പാതയില്‍ ധാര്‍മിക മൂല്യങ്ങള്‍ കൈവിടാതെ കരുത്തോടെ മുന്നോട്ടുപോകാന്‍ കരുത്തേകുന്നതാണ് അങ്ങയുടെ വാക്കുകള്‍” – സിദ്ദു പറഞ്ഞു.
Humbled Sir, my courage has multiplied manifold…
Your words give me the strength to walk the path of truth fearlessly and inspire me never to compromise with moral values! @Oommen_Chandy 🙏🏼उसूलों पर आंच आए तो टकराना जरूरी है,
जिंदा हो तो जिंदा नजर आना जरूरी है| https://t.co/XoRkGNE1VD— Navjot Singh Sidhu (@sherryontopp) March 1, 2019