കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണം വൈകിട്ട് 4 മണിക്ക് അയ്യങ്കാളി ഹാളില്‍

Jaihind Webdesk
Monday, July 24, 2023

 

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കെപിസിസി ഇന്ന് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിലാണ് അനുസ്മരണ സമ്മേളനം ചേരുക.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി അനുസ്മരണ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, കോൺഗ്രസിന്‍റെ സമുന്നത നേതാക്കൾ, വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ, മന്ത്രിമാർ, ജനപ്രതിനിധികൾ, മതമേലധ്യക്ഷന്മാർ, സാമുദായിക സംഘടനാ നേതാക്കൾ, കലാ-സാംസ്‌കാരിക-ചലച്ചിത്ര പ്രവർ ത്തകർ തുടങ്ങി സമൂഹത്തിന്‍റെ എല്ലാ മേഖലകളിലുമുള്ള പ്രമുഖർ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കും.