കാവാലം പഞ്ചായത്തില്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി ഉമ്മന്‍ചാണ്ടി

Jaihind Webdesk
Monday, September 3, 2018

പ്രളയ ദുരിതത്തിലായ കുട്ടനാട്ടിൽ കെ.പി.സി.സി.യുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കാവാലം പഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി നേതൃത്വം നൽകി.

രുക്മിണിയമ്മയുടെ വീട് ആകെ വെള്ളം കയറി വാസയോഗ്യം അല്ലാത്ത രീതിയിൽ നശിച്ചു. കഴിയാവുന്ന സഹായം ഉറപ്പ് നൽകി മടങ്ങി. കാവാലത്തെ ഗൃഹസന്ദർശനവേളയിൽ നിന്ന്.

ശുചീകരണത്തിനൊപ്പം കുടിവെള്ളമുൾപ്പെടെയുള്ള അടിസ്ഥാന പ്രശ്‌നക്കൾക്ക് പരിഹാരം കാണാനും ഉമ്മൻ ചാണ്ടിയുടെ ഇടപെടലിന് കഴിഞ്ഞു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം വലിയ നിരയാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായത്.

രണ്ടാം ക്ലാസുകാരൻ കാർത്തികിന്‌ പരാതിയുണ്ട്, വീട്ടിലേക്കുള്ള പാലം തകർന്നു. പഞ്ചായത്തിൽ നിന്നും ഉടനടി പരിഹാരം ലഭ്യമാക്കാനുള്ള നടപടി ചെയ്തിട്ടുണ്ട്.കാവാലത്തെ ഭവനസന്ദർശന വേളയിൽ നിന്ന്.