പുതുവര്‍ഷത്തെ വിമാനത്തില്‍ വരവേറ്റ് ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Tuesday, January 1, 2019

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു ഇന്നലെ എയര്‍ ഇന്ത്യ വിമാനത്തിലെ താരം. ഷാര്‍ജ എയര്‍ ഇന്ത്യ ഫ്ളൈറ്റില്‍ യാത്രക്കാരനായിരുന്ന ഉമ്മന്‍ചാണ്ടിയെക്കൊണ്ടായിരുന്നു വിമാന ജീവനക്കാര്‍ ന്യൂ ഇയര്‍ ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് കേക്ക് മുറിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദുബായ് സന്ദര്‍ശനത്തിന്‍റെ ഭാഗമായുള്ള യാത്രയിലായിരുന്നു ഉമ്മന്‍ചാണ്ടി വിമാനജീവനക്കാരുടെ സ്നേഹപൂര്‍വമുള്ള അഭ്യര്‍ഥന നിരസിക്കാതെ കേക്ക് മുറിച്ച് പുതുവത്സരം ആഘോഷിച്ചത്. വിമാനത്തിലെ യാത്രക്കാരും പ്രിയ നേതാവിനൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ അത് വേറിട്ട അനുഭവം കൂടിയായി. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണിപ്പോള്‍.

വീഡിയോ കാണാം: