
കോട്ടയം : മുന്‍മന്ത്രി വി.കെ ഇബ്രാഹി കുഞ്ഞിനെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയപ്രേരിതമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിനെതിരായ തിരിച്ചടികളില്‍ നിന്നും ഒളിച്ചോടാനുള്ള അവസരമാണ് അറസ്റ്റ് എന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിനെതിരായ അഴിമതികള്‍ ഇതുകൊണ്ടൊന്നും മറച്ചുവയ്ക്കാനാകില്ല. പ്രതിപക്ഷത്തിന്‍റെ വായടപ്പിക്കാനും കഴിയില്ല. കേസ് സര്‍ക്കാരിന് തന്നെ തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.