സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; സംസ്ഥാനത്ത് കൊവിഡ് മരണം 17 ആയി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൃശൂർ ജില്ലയിൽ മരണമടഞ്ഞ കുമാരൻറേത് കൊവിഡ് മരണമായിരുന്നെന്നത് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 17 പേരാണ് മരിച്ചു. ഇന്ന് 65 പേർക്ക് രോഗം സ്ഥിരീകരിച്ചു, 57 പേർക്ക് രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് 65 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ജില്ല തിരിച്ചുളള കണക്കുകൾ ഇങ്ങനെ. കോഴിക്കോട് 10, തൃശൂർ 9, മലപ്പുറം 7, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 34 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 25 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ 2 പേർക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 7 ആം തീയതി തൃശൂർ ജില്ലയിൽ മരണമടഞ്ഞ കുമാരൻറേത് കൊവിഡ് മരണമായിരുന്നെന്നത് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 17 പേരാണ് മരിച്ചത്. അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 1238 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 905 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി. ഇന്ന് പുതുതായി 5 ഹോട്ട് സ്പോട്ടുകളാണുള്ളത്. നിലവിൽ ആകെ 163 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്

Comments (0)
Add Comment