ശബരിമല : അനുകൂല വിധിയ്ക്കായി എന്‍എസ്എസിന്‍റെ പ്രാര്‍ത്ഥനാദിനം

Jaihind Webdesk
Sunday, November 11, 2018

NSS-G-Sukumaran Nair

ശബരിമല വിധിയ്ക്കെതിരായ പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്ന  ചൊവ്വാഴ്ച എന്‍എസ്എസ് പ്രാര്‍ത്ഥനാ ദിവസമായി ആചരിക്കുന്നു. 13ന് രാവിലെ എന്‍എസ്എസ് അംഗങ്ങള്‍ തൊട്ടടുത്തുള്ള ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്തുകയും വീടുകളില്‍ അയ്യപ്പനാമജപം നടത്തുകയും ചെയ്യുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അറിയിച്ചു. ഈശ്വര വിശ്വാസത്തിന് എതിരായുള്ള സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യത്തോടെയുള്ള നിലപാടിനെതിരെ എന്‍എസ്എസും കടുത്ത നിലപാടിലേയ്ക്ക് നീങ്ങുകയാണ്.

പിണറായി സര്‍ക്കാരിന്‍റേത് ഈശ്വര വിശ്വാസത്തിന് എതിരെയുള്ള നിലപാടാണ്. വിശ്വാസ സമൂഹത്തിന് എതിരെയുള്ള ഇത്തരം നിലപാടുകളെ ചെറുത്തു തോല്‍പ്പിക്കേണ്ടത് അനിവാര്യമാണെന്ന് എന്‍എസ് എസ് കരുതുന്നു. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണം. ഇതിനായാണ് പ്രാര്‍ത്ഥനയുമായി എന്‍എസ്എസ് മുന്നോട്ട് വരുന്നത്.