നിപ ജാഗ്രത: മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു; ആശുപത്രികളില്‍ സജ്ജീകരണം

Jaihind Webdesk
Sunday, September 5, 2021

മലപ്പുറം : നിപ രോഗബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ അതീവ ജാഗ്രത. ജില്ലയില്‍ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.  രോഗലക്ഷണങ്ങളുള്ളവർ ജില്ലാ കണ്‍ട്രോള്‍ റൂമിലോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണം.

മഞ്ചേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം നിപ രോഗലക്ഷണമുള്ളവര്‍ക്കായി പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളും ചികില്‍സാ സൗകര്യങ്ങളും ഒരുക്കാന്‍ നിര്‍ദേശം നല്‍കി. ഏതെങ്കിലും ഭാഗത്ത് വവ്വാലുകളോ പക്ഷികളോ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടാല്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതരെ വിവരമറിയിക്കണമെന്നും അധികൃതർ അറിയിച്ചു.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍ :

0483 2737 857
0483 2733 251
0483 2733 252
0483 2733 253