ശബ്ദ സന്ദേശം പുറത്തായത് സുഹൃത്ത് വഴി ; ഇത് കേസിനെ ബാധിക്കില്ല, വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമം : നാസില്‍

Jaihind News Bureau
Monday, September 2, 2019

ദുബായ് : തന്‍റെ ശബ്ദ സന്ദേശം പുറത്തായത് കേസിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും തന്‍റെ വിശ്വാസ്യത തകര്‍ക്കാനാണ് ശബ്ദ സന്ദേശം പുറത്തുവിട്ടതെന്നും നാസില്‍ അബ്ദുല്ല പറഞ്ഞു.

തന്‍റെ സുഹൃത്തില്‍ നിന്നാണ് ഈ ശബ്ദ സന്ദേശം ചോര്‍ന്നത് എന്ന് സംശയിക്കുന്നു. ചെക്കില്‍ പറഞ്ഞ തുക തുഷാര്‍ തരാനില്ല. എന്നാല്‍ തുഷാര്‍ പണം തരാനുണ്ട്. ആറ് ലക്ഷം രൂപ കൊടുത്താണ് തുഷാറിന്‍റെ കയ്യൊപ്പുള്ള ചെക്ക് താന്‍ വാങ്ങിയത്. ഈ ചെക്ക് നേരത്തെ തന്‍റെ കൈവശം ഉണ്ടായിരുന്നു. മറ്റൊരാള്‍ക്ക് താന്‍ ഇത് പണയം വെച്ചിരുന്നതാണ്. തുഷാര്‍ തനിക്ക് നേരിട്ട് ചെക്ക് തന്നിട്ടില്ല. തുഷാറിന്‍റെ ഓഫീസില്‍ നിന്നാണ് ചെക്ക് കിട്ടിയതെന്നും തുഷാറിനെതിരെ ചെക്ക് കേസില്‍ പരാതി നല്‍കിയ തൃശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുല്ല ഷാര്‍ജയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.